---
title: "കേന്ദ്ര സർക്കാറിനെതിരെ അക്ഷരാർത്ഥത്തിൽ മനുഷ്യചങ്ങല തീർത്ത് ഡിവൈഎഫ്ഐ ; ചങ്ങല കാസർകോഡ് മുതൽ തിരുവനന്തപുരം വരെ*"
english_title: "DYFI has literally formed a human chain against the central government; Chaingala Kasaragod to Thiruvananthapuram*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178284/DYFI has literally formed a human chain against the central government; Chaingala Kasaragod to Thiruvananthapuram*"
published_at: "2024-01-20T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65abb1e6a6de3_IMG-20240120-WA0057.jpg"
keywords: []
---

# കേന്ദ്ര സർക്കാറിനെതിരെ അക്ഷരാർത്ഥത്തിൽ മനുഷ്യചങ്ങല തീർത്ത് ഡിവൈഎഫ്ഐ ; ചങ്ങല കാസർകോഡ് മുതൽ തിരുവനന്തപുരം വരെ*

> **Lead Summary:**  കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ യുവജനങ്ങളുടെ പ്രതിഷേധമിരമ്പി. കാസർക്കോട് മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെ 651 കിലോമീറ്ററിലാണ് മനുഷ്യ ചങ്ങല തീർത്തത്.

## Article Content

 കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ യുവജനങ്ങളുടെ പ്രതിഷേധമിരമ്പി. കാസർക്കോട് മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെ 651 കിലോമീറ്ററിലാണ് മനുഷ്യ ചങ്ങല തീർത്തത്.

കണ്ണൂർ ജില്ലയിൽ ആണൂർ പാലം മുതൽ മാഹി പൂഴിത്തല വരെ 76 കിലോമീറ്ററിലാണ് ചങ്ങല തീർത്തത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം കാസർക്കോട് ചങ്ങലയുടെ ആദ്യ കണ്ണിയായപ്പോൾ ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇപി ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയായി.

വിവിധ ട്രേഡ് യൂണിയനുകൾ, തൊഴിലാളി, വിദ്യാർഥി സംഘടനകൾ എന്നിവരും അണിചേർന്നു. വൈകീട്ട് അഞ്ചിന് കൈകോർത്ത് പ്രതിജ്ഞ എടുത്ത ശേഷം പ്രധാന കേന്ദ്രങ്ങളിൽ പൊതു സമ്മേളനവും നടത്തി. റെയിൽവേ യാത്രാ ദുരിതം, കേരളത്തോടുള്ള അവ​ഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മനുഷ്യചങ്ങല തീർത്തത്.

കണ്ണൂരിൽ ആണൂർ പാലം മുതൽ മാഹി പൂഴിത്തല വരെ 76 കിലോമീറ്ററിലാണ് മനുഷ്യമതിൽ തീർത്തത്. ആണൂർ പാലത്തിൽ ടി.ഐ മധുസൂദനൻ എം എൽ എയും, സരിൻ ശശിയും ആദ്യ കണ്ണിയായപ്പോൾ മാഹി പൂഴിത്തലയിൽ സാഹിത്യകാരൻ എം മുകുന്ദനും, മുഹമ്മദ് അഫ്സലും അവസാന കണ്ണിയായി.

തലശേരിയിൽ സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ എന്നിവർ ചങ്ങലയിൽ അണി ചേർന്നത് പ്രവർത്തകർക്ക് ആവേശമായി.

3 മണിക്കു തന്നെ നിശ്ചയിച്ച ഇടങ്ങളിൽ പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു. 4.30ന് റിഹേഴ്സൽ നടത്തി. കൃത്യം 5 മണിക്ക് പ്രവർത്തകർ മനുഷ്യചങ്ങല തീർത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178284/DYFI has literally formed a human chain against the central government; Chaingala Kasaragod to Thiruvananthapuram*)